ഇത് പരാജയപ്പെട്ടവരുടെ തെരുവാണ്
ഞാനിപ്പോള്‍ ഇട്ടുനിക്കുന്ന
കാലുകള്‍ പോലും പ്രണയത്തില്‍
തോറ്റ്പോയൊരു കവിയുടെതാണ്
അയാള്‍ ആര്‍ക്കോ വേണ്ടി മുറിച്ചുകളഞ്ഞതാണ്
സ്നേഹം കാണുന്നിടത്തേക്കെല്ലാം
ഇതെന്നെ വലിച്ചുകൊണ്ടുപോകുന്നു.
കുടിച്ചിട്ടും കുടിച്ചിട്ടും മതിവരാത്തവനെ
പോലെ അവസാനതുള്ളി സ്നേഹത്തിനായും
എന്നെ കാത്തുനിര്‍ത്തുന്നു
കുടിച്ചത് വിഷമെന്നറിയുമ്പോഴും
ചിരിച്ചുകൊണ്ട് താങ്ങുന്നു.
അതേയിത് പരാജയപ്പെട്ടവരുടെ തെരുവാണ്
സ്നേഹത്താല്‍ നിറയൊഴിക്കപ്പെട്ടവരുടെ തെരുവാണ്