ഞാന്‍ മരിച്ചു പോകുമെന്ന് നീ പറഞ്ഞ ദിവസം
നിലാവിന്റെ കഫവും മണത്ത്
കല്ലുകളുടെ വഴുക്കലില്‍
തവളകളുടെ കൂര്‍ക്കംവലിക്ക്
ചെവി വെച്ച്
വന്നു വീഴേണ്ട ഭാരവും കാത്തുകിടക്കുമ്പോള്‍
നീലനക്ഷത്രം കാഷ്ഠിച്ച ആസക്തി
തണുത്തൊരു സ്വയംഭോഗത്തിലേക്ക് തൊട്ടി താഴ്ത്തുന്നു
ചത്തുപൊങ്ങിയ മീങ്കുഞ്ഞുങ്ങളുടെ മേല്‍ ഉറവയുടെ ഉയിര്‍പ്പ്
മണല്‍ഘടികാരം തിരിച്ചുവെക്കുമ്പോലെ
വന്നവഴി കീഴ്മേല്‍മറിയുന്നു
കളഞ്ഞുപോയ തൃഷ്ണയില്‍
ആഴത്തിലേക്ക് തിരിച്ചുനീന്തി
നീ കൊല്ലപ്പെടുമെന്നെഴുതേണ്ട
നിമിഷത്തിന്‍റെയോര്‍മ്മയില്‍
കെട്ടുപോയ ഇരുട്ടിന്‍റെ കുടയല്‍പോലടിച്ചു കേറുന്നു
ആ രാത്രിയ്ക്കും വാതിലുണ്ടാരുന്നില്ല
പിടിച്ചു കേറാനൊരു പൊത്തുപോലും