വാഴ്വേ മായം

ഞാനുണരുന്നത് മലമടക്കിലെ ചുവന്നരാത്രിയിലാണ്
നീയുറങ്ങിയത് കടല്‍പരപ്പിലെ തണുത്ത മൗനത്തിലും.

രാവില്‍ നിന്ന് ഒളിച്ചു കടത്തിയ കറുത്തകുതിരകളെയും കൊണ്ട് വെളുത്തയാകാശത്തിന്‍റെ ചെരിവുകളിലേയ്ക്കെനിക്കു പോകണം.

നിന്‍റെ ഉറക്കത്തെ സന്ധ്യയില്‍ പുല്ലുതിന്നുകൊണ്ടിരുന്ന
പശുക്കള്‍ തിന്നുതീര്‍ത്തിരിക്കുന്നു.

രാവ് കടന്നെത്തിയ കറുത്ത കുതിരകളെ വെളിച്ചമാവേശത്തോടെയകത്താക്കുന്നതെനിക്കും കാണണം.

ഉറക്കം തിന്നുതീര്‍ത്ത പശുക്കളെ മലമടക്കിലെ
പുല്ലുകള്‍ അരിഞ്ഞു കൂട്ടുന്നത് നിനക്കു കാണണോ ?

എങ്കില്‍ കിനാവു പിളര്‍ന്നു
നീയെന്‍റെ അരികിലേക്ക് നീന്തി തുടങ്ങണം
Powered by Blogger.