ആത്മഹത്യ ചെയ്യാന്‍
പാളത്തില്‍ കിടക്കെ ബോറടിക്കുന്നു.
ഒന്നും നോക്കിയില്ല മെക്സിക്കോയില്‍ പോയിരുന്നേല്‍
ആദ്യം കാണേണ്ടിയിരുന്ന
ടിജ്വനക്കാരിയോര്‍ത്ത് സ്വയംഭോഗം ചെയ്യുന്നു
ചെരുപ്പ് തേയും വരെ നടക്കാമെന്നാലോചിക്കേ
ആര്‍ക്കോ വായുഗുളിക മേടിക്കാന്‍ പോയൊരു
വണ്ടി എറിഞ്ഞു തന്ന ഉറക്കത്തെ
കാബോ സാന്‍ ലുക്കാ അഴിമുഖത്ത് കുഴിച്ചിട്ട്
നഖത്തിന്‍റെ മിനുപ്പുള്ള പാറയുടെയുടലില്‍ കേറിയിരുന്ന്
എന്‍റെ മരണത്തിനു തൊട്ടുമുന്നുള്ള
ആഴ്ചയില്‍ ജനിക്കേണ്ട പെണ്‍കുട്ടിയുമായി
ദൂരദര്‍ശിനിയില്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്നു.
ജലത്തിനടിയില്‍ നിന്നാരോ എറിഞ്ഞുവിട്ട
ബില്ലി ബൌഡന്‍റെ വിക്കറ്റടയാളം പോലുള്ളൊരു
ചൂണ്ട കൊളുത്തിലുടക്കി താഴവേ
പാതി താന്നൊരു പാറയില്‍ ചാരിയിരുന്ന്
ഡില്‍ഡോ ചെവിയിലിട്ട് ചൊറിയുന്ന
മത്സ്യകന്യകയെ കാണുന്നു.
മുറിഞ്ഞുപോയൊരു നങ്കൂരത്തിനപ്പുറം
മുങ്ങി ചത്തൊരുത്തനെ രണ്ടായി ഒടിച്ച്
കപ്പല്‍ഭിത്തിയില്‍ പടം വരയ്ക്കുന്ന കുട്ടികളെ നോക്കുകയാണവര്‍.
പൊങ്ങി ശ്വാസമെടുത്ത് ഉപ്പ് തുപ്പല്‍
കാര്‍ക്കിക്കുമ്പോള്‍ ഇരുട്ടിന്‍റെ
കൂട് പൊളിച്ച് പട്ടികളുടെ കുര
ഇരുട്ടിന്‍റെ പട്ടികള്‍ വെളിച്ചത്തിന്‍റെ
കുട്ടികളെപോലെ നെറികെട്ടവരല്ല.
ഇരുട്ടാരെയും ഗൗനിക്കുന്നില്ല ,
കൊല്ലുന്നവനെയും ചാവുന്നവനെയും അയാള്‍ക്കറിയില്ല
പസഫിക് നേവിയുടെ പടക്കപ്പല്‍
ചിതറിയ ശബ്ദവും കൊളുത്തിയിട്ട്
അടുത്ത കവലയിലൂടെ പോവുന്നുണ്ട്.
ഒരു നേരത്തെ മരണം മതിയെങ്കില്‍
ഉറക്കെ കൂകി വിളിച്ചാല്‍ അവര്‍ കൊണ്ടു തരുമായിരിക്കും
പാളത്തില്‍ കിടക്കെ ബോറടിക്കുന്നു.
ഒന്നും നോക്കിയില്ല മെക്സിക്കോയില്‍ പോയിരുന്നേല്‍
ആദ്യം കാണേണ്ടിയിരുന്ന
ടിജ്വനക്കാരിയോര്‍ത്ത് സ്വയംഭോഗം ചെയ്യുന്നു
അപ്പൊളതാ കാമുകിയ്ക്കുള്ള കത്തിടാന്‍
ഒളിവിലിരിക്കുന്ന ആര്‍തര്‍ റിമ്പോയതിലെ വരുന്നു
ഇപ്പ വരാംന്നു പറഞ്ഞ് മരണത്തെ പോസ്റ്റാക്കി
സിബ്ബടച്ച് അങ്ങേര്‍ക്കൊപ്പം പോവുന്നു
എങ്ങോട്ടാന്നു ചോയിച്ചില്ല - പറഞ്ഞുമില്ല !
എത്യോപ്യയില്‍ നന്നായി പണിതിട്ടിരിക്കുന്നൊരു
കൊള്ളസങ്കേതത്തില്‍ തോക്ക്
മിനുക്കി കൊണ്ടിരിക്കെ കാപ്പിപൊടി മേടിക്കാന്‍ വന്ന
അന്നാ ചാപ്മാനെ കണ്ടു
സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ കണ്ടിട്ടില്ലാത്തയവര്‍
പോരുന്നോയെന്റെ കൂടെയെന്ന് ചോദിച്ചില്ല.
ഞാനും വേണേല്‍ വരാം കേട്ടോന്നു
അക്കരെ അക്കരെ കണ്ടിട്ടുള്ളയാളെന്ന നിലയില്‍
ഞാനൊട്ടു പറഞ്ഞുമില്ല.
എങ്കിലും വലിഞ്ഞു കേറി ചെന്നു.
അവര്‍ തൂങ്ങി ചത്ത ദിവസം
നടുമുറിയിലിരുന്ന് ദി ബ്രീഡ്ന്ന സിനിമയുടെ
പരസ്യം കാണ്വാരുന്ന ,
തോക്കിനു പണിയില്ലാതായതോടെ
മാതു പണ്ടാരത്തെ പോലെ അടുത്തനാട് പിടിച്ചു
ഇമ്മാതിരി കന്നംതിരിവ് കാണിച്ചാല്‍
അടിച്ചോതുക്കി കിണറ്റില്‍ താത്തുമെന്നൊരു
കമ്പി കിട്ടുന്നു.
എന്നാലൊന്നു കാണണമല്ലോന്നാലോയിച്ച്
പോള നിറഞ്ഞ തോട്ടില്‍ മൂന്നാംപക്കം
പൊങ്ങാന്‍ മാത്രമായൊരു പരാഗന്‍ ചെരുപ്പ് മേടിക്കുന്നു